നൊമ്പരമായി കുഞ്ഞു ദക്ഷ ; തിരച്ചിൽ തുടരുന്നു
വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ കാണാതായ ദക്ഷ എന്ന അഞ്ചു വയസുകാരിക്കായി ഇന്നും തിരച്ചിൽ തുടരുന്നു.
വെണ്ണിയോട് ജൈൻ സ്ട്രീറ്റ് അനന്തഗിരി ഓം പ്രകാശിൻ്റെ ഭാര്യ ദർശന (32)യാണ് മകൾ ദക്ഷയുമൊപ്പം പുഴയിൽ ചാടിയത്.
വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ വെണ്ണിയോട് പാത്തിക്കൽ പാലത്തിന് മുകളിൽ നിന്നും ചാടിയത്. ദർശനയെ രക്ഷപ്പെടുത്തി വിദഗ്ദ്ധ ചികിൽസ നൽകിയെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി .
വെണ്ണിയോട് ഡിഫൻസ് ടീം, പനമരം സി.എച്ച് റെസ്ക്യൂ ,തുർക്കി ജീവൻ രക്ഷാ സമിതി,പിണങ്ങോട് ഐ. ആർ. ഡബ്ലൂ പ്രവർത്തകർ ,കമ്പളക്കാട് പോലീസ് ,നാട്ടുകാർ എന്നിവർ മൂന്ന് ദിവസമായി തിരച്ചിലിലാണ്.
പുഴയിൽ യുവതി കുഞ്ഞിനെയും കൊണ്ട് ചാടുന്നത് അയൽവാസി എം.സി കേളുവിൻ്റെ മകൻ നിഖിൽ കണ്ടിരുന്നു. തുടർന്നാണ് ദർശനയെ കരക്ക് കയറ്റിയത്. ഇവരുടെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയാണ് പുഴ. കണിയാമ്പറ്റ ചീങ്ങാടി വിജയകുമാർ – വിശാലാക്ഷി ദമ്പതിമാരുടെ മകളായ ദർശന നാല് മാസം ഗർഭിണിയായിരുന്നു.






Leave a Reply