റോഡ് സൈഡിലെ കാട് വെട്ടി മാതൃകയായി കെ. എഫ്.സി.ക്ലബ്ബ്
തരുവണ : റോഡ് സൈഡിലെ കാട് വെട്ടി മാതൃകയായി കെ എഫ് സി ക്ലബ്ബ്
തരുവണ.മഴുവന്നൂർ വാർഡിൽ പെട്ട തരുവണ കുന്നുമ്മലങ്ങാടി റോഡ് സൈഡ് കാട് മൂടിയ നിലയിൽ വാഹനങ്ങൾക്കും ജനങ്ങൾക്കും വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നത് തിരിച്ചറിഞ്ഞ കുന്നുമ്മലങ്ങാടി ഫ്രണ്ട്‌സ് ക്ലബ്ബ് മെമ്പർമാർ കാട് വെട്ടി വൃത്തിയാക്കി.സബീൽ കാഞ്ഞായി, യൂനുസ് കാഞ്ഞായി, മുത്തലിബ്, സലാഹുദ്ധീൻ, അൻസിൽ, നിയാസ്, ഇർഷാദ്, റിഷാദ്, ഫസൽ, സുഹൈൽ, മുഹ്സിൻ, നിഷാദ് ആഷിഫ്, ഷാഹിദ്, അൻഷീർ തുടങ്ങിയവർ നേതൃത്വം നൽകി.വാർഡ് മെമ്പർ മൈമൂന കെ കെ സി, മായൻ മുഹമ്മദ്, നാസർ സാവാൻ തുടങ്ങിയവർ സന്ദർശിച്ചു.






Leave a Reply