August 28, 2026

വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും; വാരാഘോഷം നാളെ തുടങ്ങും

0
IMG_20230717_174541.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയാരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന “വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും” വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നാളെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് മേപ്പാടി ഗ്രാമപഞ്ചായത്ത്‌ എ.പി.ജെ ഹാളിൽ നടക്കും.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി സന്ദേശം നൽകും. വാരാഘോഷത്തിന്റെ ഭാഗമായി വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *