November 7, 2026

കർക്കിടക ചന്തയുമായി കുടുംബശ്രീ

0
IMG_20230717_165031.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: കുടുംബശ്രീ വയനാട് ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സി.ഡി.എസ്, വി.ഡി.വി.കെ തിരുനെല്ലി, ആർ.കെ.ഐ.ഡി.പി പദ്ധതികളോടൊപ്പം ചേർന്ന് കർക്കിടക വാവിനോടനുബന്ധിച്ച് 
തിരുനെല്ലി ക്ഷേത്ര പരിസരത്ത് നടത്തിയ
കർക്കിടക ചന്ത ശ്രദ്ധേയമായി. ജില്ലാ കളക്ടർ ഡോ. രേണുരാജ് നാട്ടു ചന്ത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. കർക്കിടക വാവിനോട് അനുബന്ധിച്ചാണ് തിരുനെല്ലിയിൽ നാട്ടുചന്ത ഒരുക്കിയത്. വിവിധയിനം ഇലക്കറികൾ, പച്ചക്കറികൾ, പരമ്പരാഗത അരികൾ, തനത് ഉൽപ്പന്നങ്ങൾ എന്നിവ ചന്തയിൽ നിന്നും വാങ്ങാം. 
ചടങ്ങിൽ സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, എ.ഡി.എം എൻ.ഐ ഷാജു, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, എ.ഡി.എം.സി വി.കെ റെജീന, ജില്ലാ മിഷൻ ഉദ്യോഗസ്ഥരായ വി. ജയേഷ്‌, സിഗാൾ തോമസ്, കെ. വിദ്യ മോൾ, വി.കെ അതുല്യ തുടങ്ങിയവർ പങ്കെടുത്തു. കർക്കിടക ചന്ത നാളെ ചൊവ്വ സമാപിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news