October 10, 2026

കേരളാ സ്‌ക്രാപ്പ് മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസിന് തറക്കല്ലിടലും, ജനറല്‍ ബോഡി യോഗവും

0
IMG_20230717_194309.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരളാ സ്‌ക്രാപ്പ് മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍(കെ എസ് എം എ ) ജില്ലാ ഓഫീസ് കെട്ടിടത്തിന് സംസ്ഥാന മുഖ്യ രക്ഷാധികാരി എം. മെഹബൂബ് കോഴിക്കോട്, ജില്ലാ രക്ഷാധികാരി കെ. റസാക്ക് വയനാട് എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ വെച്ച് നടന്ന ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് ഹര്‍ഷാദ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എസ്. അഷ്‌കര്‍ സ്വാഗതം പറഞ്ഞു(കെ എസ് എം എ ) ജില്ലാ പ്രസിഡന്റ് ബാവ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി വി. എം. സിറാജ് എറണാകുളം മുഖ്യ പ്രഭാഷണം നടത്തി.മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ് വിതരണം സംസ്ഥാന ട്രഷറര്‍ മുരുകന്‍ തേവര്‍ വിതരണം ചെയ്തു.യൂണിഫോം സംസ്ഥാന വൈസ് പ്രസിഡന്റ് മുത്തു മൗലവി വിതരണം ചെയ്തു.എസ് എസ് എല്‍ സി , +2:പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഇ. ഹൈദ്രു (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ),നിസാര്‍ തലശ്ശേരി (കെ എസ് എം എ ) സംസ്ഥാന ജോയിന്റ് സെക്രട്ടറി ) ലത്തീഫ് പനമരം -(ജില്ലാ വൈസ് പ്രസിഡന്റ് ) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി, ജില്ലാ ട്രഷറര്‍ കെ. വി ഹാരിസ് നന്ദി പറഞ്ഞു.കേരളത്തിലെ മാലിന്യ നീക്കത്തിലൂടെ ജീവിത മാര്‍ഗ്ഗം കണ്ടെത്തിയ ലൈന്‍ ഫീഡേഴ്‌സിന്റെ ജോലി നിഷേധിക്കും വിധം കടന്നു വന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം പുന പരിശോധിച്ച് തങ്ങളുടെ കച്ചവടക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.സ്വയം തൊഴില്‍ കണ്ടെത്തി കാലന്തരങ്ങളായി കേരളമാകെ കച്ചവടം ചെയ്യുന്ന പാഴ് വസ്തു വ്യാപാരികളുടെ പ്രധിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍- റാപ്പിക്കേഴ്‌സ് മുതല്‍ റീ സൈക്‌ളേഴ്‌സ് വരെ വരുന്നവരുടെ അറിവും കഴിവും ഉപയോഗപ്പെടുത്തിയാല്‍ ഈ നാടിനെ മാലിന്യമുക്തമാക്കാന്‍ നമുക്ക് ഒരുമിച്ചു കൈ കോര്‍ക്കാം.ഭൂമിയെ സംരക്ഷിക്കാന്‍ കൈ കോര്‍ക്കു പുനരുപയോഗത്തിലൂടെ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *