August 4, 2026

ഉമ്മൻ ചാണ്ടി: വയനാടിൻ്റെ അടിസ്ഥാന പ്രശ്നങ്ങൾക്കൊപ്പം നിന്ന നേതാവ് .

0
IMG-20230718-WA0060.jpg
By ന്യൂസ് വയനാട് ബ്യൂറോ
മെറിൻ ജോഷി
കൽപ്പറ്റ: വയനാടൻ ജനത നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ ഉൾക്കൊണ്ട് അതി പരിഹരിക്കാൻ അക്ഷീണം യത്നിച്ച നേതാവായിരുന്നു വിടവാങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല, ആദിവാസി പ്രശ്നങ്ങൾ ,യാത്രാ വിലക്കുകൾ, യാത്രാ പ്രശ്നങ്ങൾ, റെയിൽവേ, ചുരംബദൽ റോഡ് എന്നിവയിലെല്ലാം ഭരണത്തിലിരിക്കുമ്പോഴും അല്ലാതെയും നേരിട്ടെത്തിയും അല്ലാതെയും ഉമ്മൻ ചാണ്ടി ഇടപെട്ട് പരിഹരിച്ചിരുന്നു. യു.ഡി.എഫിൻ്റെ കോട്ട എന്നതിലുപരി പിന്നോക്ക മേഖലയിലെ ജനങ്ങൾ എന്ന പ്രത്യേക പരിഗണന മുഖ്യമന്ത്രിയായിരിക്കുമ്പോൾ നൽകിയിരുന്നു. 
വയനാട് മെഡിക്കൽ കോളജ് എന്ന ചിരകാലാഭിലാഷത്തിന് തിരിതെളിഞ്ഞത് അദ്ദേഹത്തിൻ്റെ കാലത്താണ്. 2012 ൽ ബജറ്റിൽ വെച്ച് 2015ൽ മടക്കി മലയിലുള്ള മെഡിക്കൽ കോളജിന്
 ശിലാസ്ഥാപനം നടത്തി.
വയനാട്ടുകാർക്ക് ഇന്നും അപ്രാപ്യമെന്ന് തോന്നുന്ന നഞ്ചൻകോട്- നിലമ്പൂർ റെയിൽവേ എന്ന സ്വപ്നത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി. റെയിൽവേ പദ്ധതിയുടെ മുന്നോടിയായി സർവെക്ക് ദൽഹി മെട്രോ റെയിൽ കോർപ്പറേഷനെ ചുമതലപ്പെടുത്തിയതും ഫണ്ട് അനുവദിച്ചതും ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ്.
കർണാടക രാത്രികാല യാത്ര നിരോധനം നീക്കുന്നതിന് കർണാടക സർക്കാറുമായി നിരന്തര സമ്മർദ്ദം ചെലുത്തി. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയുടെയടുത്ത്നേരിട്ടെത്തി ചർച്ചകൾ നടത്തി.
വയനാട്- കോഴിക്കോട് ചുരമില്ലാ പാത, ബദൽ റോഡ്, എന്നിവക്കെല്ലാം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.വയനാട്ടിലെ ഭൂരിഭാഗം വരുന്ന കർഷകരുടെയും കാർഷിക മേഖലയിലെയും തകർച്ച പഠിക്കാനും തറവില ഉൾപ്പെടെ ബദൽ മാർഗങ്ങളിലൂടെ കർഷകരെ ശാക്തീകരിക്കാനും ഒട്ടെ റെ പദ്ധതികൾ ആവിഷ്ക്കരിച്ചു .ഗോത്രമേഖലയിൽ അദ്ദേഹം കൊണ്ടുവന്ന പല ക്ഷേമ പദ്ധതികളും ശ്രദ്ധേയമാണ്. ലോക ശ്രദ്ധ പിടിച്ച് പറ്റിയ ജനസമ്പർക്ക പരിപാടിയിലൂടെ നൂലാമാലകളിലായി കിടന്ന നിരവധി പ്രശ്നങ്ങൾക്ക് വയനാട്ടിൽ തീരുമാനമാക്കിയത്. 
ഇത് വയനാട്ടുകാരുടെ എന്നും സ്മരണയിൽ നിൽക്കുന്ന ചരിത്ര സംഭവമാണ്. പാർട്ടിയുടെ സമരമുഖങ്ങളിൽ മുമ്പിൽ നിൽക്കുവാൻ നിരവധി തവണ ചുരം കയറിയെത്തി. ഏറ്റവും ഒടുവിൽ 2022 ജൂണിൽ രാഹുൽ ഗാന്ധിയുടെ  ഓഫിസ് എസ്.എഫ്.ഐ തകർത്ത സംഭവുമായി ബന്ധപ്പെട്ടാണ്   ഉമ്മൻ ചാണ്ടി വയനാട്ടിലെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *