June 6, 2026

ബി.ജെ.പി ദളിത് പിന്നാക്ക സമുദായങ്ങള്‍ക്കു നേരെ അതിക്രമം അഴിച്ചു വിടുന്നു ; പട്ടികജാതി ക്ഷേമസമിതി ജില്ലാ കണ്‍വെന്‍ഷന്‍

0
20230718_164357.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ദളിത് പിന്നാക്ക സമുദായങ്ങളെ അമര്‍ച്ച ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, ഏക സിവില്‍ കോഡ് പിന്‍വലിക്കണമെന്നും,കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപി നേതൃത്വം ദളിത് പിന്നാക്ക സമുദായങ്ങള്‍ക്കു നേരെ അതിക്രമം അഴിച്ചു വിടുകയാണെന്നും പട്ടികജാതി ക്ഷേമസമിതി ജില്ലാ കണ്‍വെന്‍ഷന്‍ ആരോപിച്ചു. ലോകസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ ജനവിഭാഗങ്ങളെ വിഘടിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ പോകുന്നത്. ഇതിനെതിരെ നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായി മേഖലാ യൂണിറ്റ് തലത്തില്‍ കുടുംബ സംഗമം ഓഗസ്റ്റ് മാസത്തില്‍ സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. കണ്‍വെന്‍ഷന്‍ സംസ്ഥാന വൈ.പ്രസിഡന്റ് പി.പി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് കെ. സുഗതന്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. ജനാര്‍ദ്ദനന്‍ , പി.ആര്‍. നിര്‍മ്മല, കെ.വി രാജു, പി.കരുണന്‍, എസ്. ചിത്രകുമാര്‍, സംസാരിച്ചു. ശശികുമാര്‍ സ്വാഗതവും, കെ.വി.രാജു നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *