August 1, 2026

ഇടവകകളുടെ പ്രതിനിധി സമ്മേളനവും സ്വാഗതസംഘ രൂപീകരണവും സംഘടിപ്പിച്ചു

0
IMG_20230719_144555.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുമന്ദം:
ഇടവകകളുടെ പ്രതിനിധി സമ്മേളനവും സ്വാഗതസംഘ രൂപീകരണവും സംഘടിപ്പിച്ചു  കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തരിയോട് മേഖലയുടെ കീഴിലുള്ള ഇടവകകളുടെ പ്രതിനിധി സമ്മേളനവും സ്വാഗതസംഘ രൂപീകരണവും കാവുമന്ദം ലൂര്‍ദ് മാതാ ദേവാലയത്തില്‍ വച്ച് നടന്നു. യോഗം തരിയോട് ഫൊറോനാ വികാരി ഫാ. തോമസ് പ്ലാസനാല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബാബു കക്കാട്ടിക്കാല ,ഫാ. ശാന്തിദാസ് ,മേഖല പ്രസിഡന്റ് മാത്യു ചേമ്പാല എന്നിവര്‍ സംസാരിച്ചു. ജൂലൈ 30 ന് കാവുമന്ദം ടൗണില്‍ മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധ വിളംബര റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളില്‍ നിന്നും ആയിരക്കണക്കിന് ക്രൈസ്തവര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *