പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ബത്തേരി:
ഗ്ലോബല്‍ കെഎംസിസി സുല്‍ത്തന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ മക്കളെ അനുമോദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.ടിപ്പു സുല്‍ത്താന്‍ പ്ലേസില്‍ വെച്ച് സംഘടിപ്പിച്ച അനുമോദന യോഗം ഗ്ലോബല്‍ കെഎംസിസി വയനാട് ജില്ലാ ട്രഷറര്‍ പി സി അലി കൊളഗപ്പാറ ഉദ്ഘാടനം ചെയ്തു.ഗ്ലോബല്‍ കെഎംസിസി സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് നാസര്‍ വാകേരി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍ മുഖ്യ പ്രഭാഷണം നടത്തി.വനിതാ ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിഫാനത്ത് , റിയാസ് കല്ലുവയല്‍, അബ്ദുള്‍ ലത്തീഫ് ചീരാല്‍, അബ്ദുള്‍ നാസര്‍ മീനങ്ങാടി,എന്നിവര്‍ സംസാരിച്ചു.കെ ടി മുസ്താഖ് ഖിറാഅത്ത് നടത്തി.ഫൈസല്‍ കുഞ്ഞുമൊയ്ദു സ്വാഗതവും റഷീദ് കെ നന്ദിയും പറഞ്ഞു.
Leave a Reply