ജി.കെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ബത്തേരി : വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനവും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് താത്പര്യവും
വളർത്തുക എന്ന ലക്ഷ്യത്തോടെ
സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ''ജി.കെ ക്ലബ്ബ് ” ഉദ്ഘാടനം പ്രിൻസിപ്പൾ ദിലിൻ സത്യനാഥ് നിർവ്വഹിച്ചു.
ചാന്ദ്രദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ്, സീഡ്
ക്ലബ്ബ് എന്നിവയുടെ
സഹകരണത്തോടെ
“പ്രശ്നോത്തരി മത്സരം -മൂൺ വാക്ക് 2023 ” സംഘടിപ്പിച്ചു. തരുൺ.എസ്.രാജ്,മുജീബ്.വി,ഷൈജു.എ.ടി, ഷീജ.പി.പി, സൗമ്യ, ലിജ
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിൽ നയന.വി.ജെ, അഞ്ചന.എം.എച്ച്, വിനയ.പി.എസ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.






Leave a Reply