മണിപ്പൂർ:ഡിവൈഎഫ്ഐപ്രതിഷേധം സംഘടിപ്പിച്ചു
കൽപ്പറ്റ :
മണിപ്പൂരിലെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ ട്രഷറർ കെ ആർ ജിതിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി ഷംസുദ്ധീൻ സ്വാഗതം പറഞ്ഞു. അർജുൻ ഗോപാൽ അധ്യക്ഷൻ ആയി സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, ബിനീഷ് മാധവ്, ഷെജിൻ ജോസ് എന്നിവർ സംസാരിച്ചു പി എം ജംഷീദ് നന്ദി രേഖപ്പെടുത്തി. ശനിയാഴ്ച ജില്ലയിലെ മുഴുവൻ മേഖലാ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും.





Leave a Reply