ഉമ്മൻചാണ്ടിയുടെ വിയോഗം : മൗന ജാഥയും അനുശോചനയോഗവും നടത്തി
വെള്ളമുണ്ട:
മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി.ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മൗന ജാഥയും സർവ്വകക്ഷി അനുശോചനവും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജുനൈദ് കൈപ്പാണി, ബ്ബോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ.അമീൻ ,ബാലൻ വെള്ളരിമ്മൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി.മൊയ്തീൻ ഹാജി, എ.ജോണി, മംഗലശ്ശേരി മാധവൻ മാസ്റ്റർ, വിജയൻ കൂവണ, പി.ടി. മത്തായി, പി.എം. ഷബീറലി, നിസാർ കൊമ്മയാട് ,മൊയ്തു കുന്നുമ്മൽ, എം.മുരളി മാസ്റ്റർ, ചിന്നമ്മ ജോസ്, നിസാർ കൊടക്കാട്, സി.എം.അനിൽകുമാർ, ടി.കെ.മമ്മൂട്ടി, കെ.ടി.സുകുമാരൻ,പി.സി.കേശവൻ നായർ, എം.അന്ത്രു ഹാജി വിവിധ സംഘടനപ്രതിനിധികളായ എ.രാജഗോപാലൻ മാസ്റ്റർ, കെ.ടി.മമ്മൂട്ടി ,മുഹമ്മദലി അലുവ, എം.സുധാകരൻ, മമ്മൂട്ടി പാറക്ക,എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പി.പി.ജോർജ് സ്വാഗതവും ഉനൈസ് ഒ.ടി നന്ദിയും പറഞ്ഞു.






Leave a Reply