വോയിസ് ഓഫ് ആദം ഒരുക്കുന്ന ‘സ്വര്‍ഗീയ ഗീതികള്‍’ തിരി തെളിഞ്ഞു
കല്‍പ്പറ്റ : വോയിസ് ഓഫ് ആദം(ബാനര്‍) എന്ന ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക്ക് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന, ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുമെല്ലാംമുള്ള കലാക്കാരന്‍മാരുടെ കൂട്ടായ്മയില്‍ ആരംഭിക്കുന്ന ഏറ്റവും പുതിയ മ്യൂസിക്ക് പ്രോഗ്രാമായ 'സ്വര്‍ഗീയ ഗീതികള്‍' ക്കു അനുഗ്രഹീത ഗായകനും,അധ്യാപകനുമായ ഫാദര്‍ വിപിന്‍ കുരിശു തറ സി എം ഐ എറണാകുളം ഗീതം സ്റ്റുഡിയോയില്‍ വച്ച ചടങ്ങില്‍ തിരിതെളിയിച്ചു, ഇതില്‍ പ്രധാനമായും പുതിയ ഗായകരെ പരിചയപെടുത്തുന്നതോടൊപ്പം പ്രശസ്ത ഗായകരുടെ സാന്നിത്യവും ഈ പ്രോഗ്രാമില്‍ ഉണ്ട്.വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയെല്ലാം രചനയും സംഗീതവും സ്വീകരിച്ചു കൂടുതലും കേരളത്തില്‍ ഉള്ള പുതിയ ഗായകരെ കണ്ടെത്തി ചെയ്യുന്ന ഈ പ്രോഗ്രാം ക്രിസ്തീയ ഭക്തി ഗാന രംഗത്ത് പുതിയൊരു വഴി തിരിവാകും എന്ന്തിരിതെളിയിക്കല്‍ ചടങ്ങില്‍ ഫാദര്‍ വിപിന്‍ കുരിശുതറ അച്ചന്‍ നമ്മൊടു പറഞ്ഞു. ഈ പ്രോഗ്രാമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ജെയ്‌സണ്‍ കുഴിക്കണ്ടത്തില്‍ അധ്യക്ഷനായിരുന്നു. ഗീതം സ്റ്റുഡിയോ മാനേജിങ്ങ് ഡയറക്ടര്‍ ജിന്റോ ജോണ്‍ സംസാരിച്ചു. കൂടാതെ പുതുമുഖ ഗായകരും സംസാരിച്ചു.വോയിസ് ഓഫ് ആദം മ്യൂസിക്ക് പ്രൊഡക്ക്ഷന്‍സ് കാനഡയില്‍ ഓഫിസ് ആരംഭിച്ചു. അവിടെ നിന്ന് വോയിസ ഓഫ് ആദം ഡയറക്റ്റര്‍ അജിത്ത് ബേബി ഓണ്‍ലൈനിലൂടെ സംസാരിച്ചു.






Leave a Reply