November 7, 2026

മണിപ്പൂർ കലാപം; ശക്തമായ പ്രതിഷേധവുമായി കെ.സി.വൈ.എം നടവയൽ മേഖല

0
IMG_20230724_125101.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം:
കെ.സി.വൈഎം. മാനന്തവാടി രൂപതയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കെ.സി.വൈ.എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി, പനമരം ടൗണിൽ പന്തം കൊളുത്തി പ്രതിക്ഷേധ പ്രകടനം നടത്തി. നാക്കുള്ളിടത്തോളം കാലം ശബ്‌ദിക്കുമെന്നും ശ്വാസമുള്ളോയിടത്തോളം കാലം ഒന്നിച്ചോന്നായി പൊരുതി നീതിയും ന്യായവുംനേടിയെടുക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചുക്കൊണ്ട്. പനമരം ടൗണിൽ നടത്തപ്പെട്ട പ്രതിഷേധ  റാലിയിൽ കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ പന്തം കൊളുത്തി പ്രകടനത്തിന് തുടക്കം കുറിച്ചു.കെ സി വൈ എം നടവയൽ മേഖല പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ കെ സി സി മാനന്തവാടി രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൻ പ്രതിക്ഷേധ സ്വരമുയർത്തി സംസാരിച്ചു. ഫാ.തോമസ് തേരകം കലാപത്തെ അവലബിച്ചു സംസാരിച്ചു.കെ സി വൈ എം രൂപത സെക്രട്ടറി ടിജിൻ വെള്ളാപ്പളാക്കൽ ട്രഷറർ ബിബിൻ പിലാപിള്ളി,മേഖല സെക്രട്ടറി അബിൻ തരിമാക്കൻ, മേഖല ട്രഷറർ അഖിൽ മുരിങ്ങമറ്റം എന്നിവർ നേതൃത്വം നൽകി നൂറോളംപേർ പ്രതിഷേധ സമരത്തിൽ പങ്കാളികളായി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *