November 7, 2026

അലിഫ് ടാലന്റ് ടെസ്റ്റും ഭാഷാ അനുസ്മരണ സമ്മേളനവും

0
IMG_20230727_155217.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ് ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അലിഫ് ടാലന്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരണവും നടത്തി. വിദ്യാർത്ഥികളിലെ 
അറബി ഭാഷാ പഠന പ്രോത്സാഹനവും ഭാഷ നൈപുണിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടുകൂടിയാണ് ടാലന്റ് ടെസ്റ്റ്‌ സംഘടിപ്പിച്ചത്.
തുടർന്ന് നടന്ന ഭാഷാ സമര അനുസ്മരണ സമ്മേളനം എസ്. ടി. യു ജില്ലാ പ്രസിഡണ്ട്‌ സി മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. 1980 ൽ മലപ്പുറത്തു നടന്ന ഭാഷാ സമരത്തെ അദ്ദേഹം ഓർമ്മപ്പെടുത്തി. അതിൽ ധീര രക്തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പ എന്നിവരെ സ്മരിക്കുകയും ചെയ്തു.
കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ശരീഫ് അധ്യക്ഷനായി. കെ.എ. ടി. എഫ് സംസ്ഥാന നിരീക്ഷകൻ അബ്ദുൽ റഷീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പയന്തോത്ത് മൂസ ഹാജി സമ്മാനവിതരണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ജാഫർ പി കെ, അലിഫ് വിംഗ് കൺവീനർ ബഷീർ ടി,ഖലീൽ റഹ്മാൻ, അബ്ദുൽ ജലീൽ,
അബ്ദുൽ അസീസ്,
അബ്ദുൽ ഹമീദ്,യൂനുസ്, ജമീല, ഷമീന എന്നിവർ സംസാരിച്ചു…
എൽ പി , യൂപി , എച്ച് എസ് , എച്ച് എസ് എസ്  എന്നീ വിഭാഗങ്ങളിലായി 54 മത്സരാർത്ഥികൾ പങ്കെടുത്തു.
ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന യു പി  എച്ച്  എസ് , എച്ച് എസ് എസ്  എന്നിവയിലെ വിജയികളെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കും.
വിവിധ വിഭാഗങ്ങളിൽ വിജയിച്ചവർ ഒന്നും, രണ്ടും, മൂന്നും എന്നീ ക്രമത്തിൽ .
എൽ. പി. വിഭാഗം 
സൻഹ ഫാത്തിമ, 
(ജി.യു.പി.എസ് മാനന്തവാടി)
മുഹമ്മദ് അമിൻഷ,
(സെൻ്റ് തോമസ് എൽ.പി.എസ് നടവയൽ)
അനാം നെഹ്ദി,
(ക്രസൻ്റ് പബ്ലിക് സ്കൂൾ പനമരം)
യു.പി വിഭാഗം
മിൻഹ ഫാത്തിമ എൻ,
(ജി.യു.പി.എസ് വെളളമുണ്ട)
ശിഫ മോൾ,
(ജി.എച്ച്.എസ് വാരാമ്പറ്റ)
റിൻഷ ഫാത്തിമ,
(ക്രസൻ്റ് പബ്ലിക് സ്കൂൾ പനമരം)
എച്ച്.എസ് വിഭാഗം
അദീബ് എം,
(വയനാട് ഓർഫനേജ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുട്ടിൽ) നാജിയ ഫാത്തിമ കെ,
(ജി.എച്ച്.എസ്.എസ് തരുവണ)
ആഷിഖ് റഹ് മാൻ,
(ക്രസൻ്റ് പബ്ലിക് സ്കൂൾ പനമരം)
എച്ച്.എസ്.എസ് വിഭാഗം
ദിയ ഫാത്തിമ,
(ജി.എച്ച്.എസ്.എസ് ആനപ്പാറ)
ജുമാന ഫാത്തിമ സി,
(വയനാട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പിണങ്ങോട്)
ഫിദ ഫാത്തിമ,
(വയനാട് ഓർഫനേജ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുട്ടിൽ)
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *