August 3, 2026

സോഷ്യൽ ഓഡിറ്റിന് സ്വയം വിധേയനായ ഭരണാധികാരി ആയിരുന്നു ഉമ്മൻചാണ്ടി സാർ : അഡ്വ. ടി. സിദ്ദിഖ്. എം.എൽ. എ

0
20230728_190414.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കെ എസ് യു വയനാട് ജില്ലാ
കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അനുസ്മരണ യോഗം നടത്തി. ജനഹിതമനുസരിച്ച് പ്രവർത്തിക്കുകയും ജനഹിത പരിശോധനയ്ക്ക് അനുദിനം വിധേയപ്പെടുകയും ചെയ്തതിനാലാണ് യു.എൻ പുരസ്‌കാരം ഉൾപ്പെടെ ലഭിച്ചത് എന്നും കെ എസ് യു ജില്ലാ കമ്മിറ്റിയുടെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ ടി സിദ്ദിഖ് .എം.എൽ.എ പറഞ്ഞു. ചടങ്ങിൽ കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്‌ ഒ വി അപ്പച്ഛൻ,ഗോകുൽദാസ് കോട്ടയിൽ,ബിനു തോമസ്,ബെന്നി അരിഞ്ചേർമല, അസീസ് വാളാഡ്, ഷാഫി പുൽപാറ, അതുൽ തോമസ്, സ്റ്റെൽജിൻ ജോൺ, മുബാരിഷ്, ടിയാ ജോസ്, ഋതു സുൽത്താന, മെൽ എലിസബത് തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *