August 3, 2026

പോക്സോ ; മധ്യവയസ്ക്കൻ അറസ്റ്റിൽ

0
20230728_180326.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. കാട്ടിക്കുളത്തെ വ്യാപാരിയും പാടിച്ചിറ സ്വദേശിയുമായ ജോസ് (54) നെയാണ് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പതിനേഴ്കാരനായ വിദ്യാര്‍ത്ഥിയെ മുന്‍പ് പുല്‍പ്പള്ളിയില്‍ വെച്ച് പീഡിപ്പിച്ച ഇയാള്‍ പിന്നീട് അക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ഇതേ കുട്ടിയെ കാട്ടിക്കുളത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോയുടെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *