May 20, 2024

ഫ്ലൈ ഹൈ ക്ലാസുകൾ ആരംഭിച്ചു

0
20230728 190551.jpg
ബത്തേരി : പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർധനവിനു സമഗ്ര പരിശീലനം നൽകുന്നതിന് സുൽത്താൻ ബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഫ്ലൈ ഹൈ ക്ലാസുകൾ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 240 മണിക്കൂർ എൽ എസ് എസ് , യു എസ് എസ് , എൻ എം എം എസ് ,എൻ ടി എസ് ഇ , സൈനിക സ്‌കൂൾ , നവോദയ സ്‌കൂൾ , എന്നീ പരീക്ഷകൾക്കൊരുങ്ങുന്ന നഗര സഭാ പരിധിയിലെ 16 സ്‌കൂളുകളിൽ നിന്നും മുനിസിപ്പൽ തല പ്രതിഭാ നിർണ്ണയ പരീക്ഷ നടത്തി തെരെഞ്ഞെടുത്ത 120 പട്ടികവർഗ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത് . ദിവസവും ഉള്ള മാതൃകാ പരീക്ഷകൾ, പ്രോഗ്രസ് കാർഡ്, ഉച്ചഭക്ഷണം, യാത്ര ബത്ത, പഠനയാത്രകൾ , പ്രമുഖ വെക്തികളുമായുള്ള അഭിമുകം എന്നിവയാണ് പദ്ധതിവിഭാവനം ചെയ്യുന്നത് . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് , പി ടി എ പ്രസിഡന്റ് അബ്ദുൽ അസീസ് മാടാല, കൺവീനർ ജിജി ജേക്കബ് , നിർവഹണ ഉദ്യോഗസ്ഥൻ അബ്ദുൾനാസർ പി എ എന്നിവർ ക്ലാസുകൾ വിലയിരുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *