ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു
പനമരം : കൊല്ലത്ത് ട്രെയിൻ തട്ടി പനമരം നീരട്ടാടി സ്വദേശിയായ ബേക്കറി ജീവനക്കാരൻ മരണപ്പെട്ടു . നിരട്ടാടി ചേലമ്പ്രം വീട്ടിൽ മുസ്തഫയുടെ മകൻ സനൂപിനെ (28)യാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഇന്നലെ രാത്രിയാണ് അപകടം. മാരാരിതോട്ടം റെയിൽവേഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാരാരിത്തോട്ടം ബേക്കറിയിലെ ഷവർമ മേക്കറായ ഇദ്ദേഹം ഇടവേള സമയത്ത് കടയ്ക്ക് പിന്നിലേക്ക് പോയിരുന്നു. ഈ സമയം എത്തിയ ട്രെയിൻ ഇടിച്ചാണ് മരണം സംഭവിച്ചത് . മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി






Leave a Reply