August 27, 2026

യുവതിയും മകളും പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം : ഭര്‍തൃവീട്ടുകാർ കീഴടങ്ങി

0
IMG_20230801_100847.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: ഗര്‍ഭിണിയായ യുവതിയും അഞ്ചു വയസുകാരി മകളും പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ പോലീസില്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ദര്‍ശനയുടെ വീട്ടുകാരുടെ പരാതി പ്രകാരം ഭര്‍തൃവീട്ടുകാര്‍ക്കെതിരെ
ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചതോടെയാണ് കുടുംബം പോലീസില്‍ കീഴടങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *