June 20, 2026

തുണിസഞ്ചികള്‍ വിതരണം ചെയ്തു

0
20230802_202841.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനും പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി തുണിസഞ്ചികള്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് വിതരണം ചെയ്തു. നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതി വയനാടും സംയുക്തമായി സംഘടിപ്പിച്ച സ്റ്റെയ്ക്ക് ഹോള്‍ഡര്‍ കൂടിയാലോചനാ യോഗത്തിലാണ് നഗരസഭയിലെ 53 ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് വൃത്തിയോടെ വികസനത്തിലേക്ക് എന്ന് ആലേഖനം ചെയ്ത തുണി സഞ്ചികള്‍ നല്‍കിയത്. ഹരിതകര്‍മ്മസേനയെ പ്രതിനിധീകരിച്ച് സെക്രട്ടറി രജനി, പ്രസിഡന്റ് സിന്ധു എന്നിവര്‍ തുണിസഞ്ചികള്‍ ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *