June 20, 2026

ഫാസിസ്റ്റ് വിരുദ്ധ കണ്‍വന്‍ഷന്‍ ആറിന്

0
20230802_202942.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഫാസിസ്റ്റ് വിരുദ്ധ കണ്‍വന്‍ഷന്‍ നടത്തും. രാജ്യത്തെയും ജനങ്ങളെയും തകര്‍ക്കുന്ന പദ്ധതികള്‍ ഫാസിസ്റ്റ് ശക്തികള്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് കണ്‍വന്‍ഷനെന്ന് ജനകീയ സമിതി ചെയര്‍മാന്‍ എ.എന്‍. സലിംകുമാര്‍, കണ്‍വീനര്‍ സാം പി. മാത്യു, ബഷീര്‍ ആനന്ദ് ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് ടി. സിദ്ദീഖ് എംഎല്‍എ, സി.കെ. ശശീന്ദ്രന്‍, പി.സി. ഉണ്ണിച്ചെക്കന്‍, വിജയന്‍ ചെറുകര, കെ.ജെ. ദേവസ്യ, കെ.കെ. അഹമ്മദ്, കെ.കെ. ഹംസ, വി.പി. വര്‍ക്കി, മുഹമ്മദ് പഞ്ചാര, എം.സി. സെബാസ്റ്റ്യന്‍, അഡ്വ.കെ.സുധാകരന്‍, കുന്നേല്‍ കൃഷ്ണന്‍, പി.സി. രാമന്‍കുട്ടി, സുലോചന രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാജ്യത്ത് സര്‍വരംഗങ്ങളിലും ഫാസിസത്തിന്റെ കടന്നുകയറ്റം പ്രകടമാണ്. ചരിത്രത്തെയും സംസ്‌കാരത്തെയും തിരസ്‌കരിക്കുകയോ തങ്ങളുടേതായ രീതിയല്‍ വ്യാഖ്യാനിക്കുകയോ ചെയ്യുന്ന ഫാസിസ്റ്റ് ശക്തികള്‍ വിദ്യാഭ്യാസം, നീതിന്യായ സംവിധാനങ്ങള്‍, നിയമനിര്‍മാണ വേദികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ തുടങ്ങിയവ നിയന്ത്രണത്തിലാക്കുകയാണെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *