August 28, 2026

ബത്തേരി -താളൂർ റോഡ്; കോൺഗ്രസ് പദയാത്ര നാളെ

0
20230803_092206.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ബത്തേരി-താളൂർ റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ സി.പി.എമ്മിന്റെയും സർക്കാരിന്റെയും ഇരട്ടത്താപ്പ് തുറന്നുകാണിച്ചും റോഡിന്റെ പുതിയ ടെൻഡർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടും റോഡിലൂടെ വെള്ളിയാഴ്ച പദയാത്ര സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നെന്മേനി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒമ്പതിന് താളൂരിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന സമാപനം കോളിയാടിയിൽ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനംചെയ്യും.
ഈ റോഡിന്റെ പ്രവൃത്തി അനുവദിച്ചതുമുതൽ സി.പി.എം. ഉയർത്തിക്കൊണ്ടുവന്ന അവകാശവാദങ്ങളും ആരോപണങ്ങളും പൊതുജനമധ്യത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ്.
അധികം സമയം ലഭിച്ചിട്ടുപോലും പണി പൂർത്തീകരിക്കാത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്തത് അപരാധമായിപ്പോയെന്ന സി.പി.എം. പ്രദേശികനേതാക്കളുടെ പരാതിക്കുപിന്നിൽ അഴിമതി മണക്കുന്നുണ്ട്.
മണ്ഡലം പ്രസിഡന്റ് സി.ടി. ചന്ദ്രൻ, കെ.കെ. പോൾസൺ, റ്റിജി ചെറുതോട്ടിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *