താളൂർ റോഡ് സമരം; ജന പിന്തുണ കൂടുന്നു
ബത്തേരി : താളൂർ-ബത്തേരി റോഡ് നവീകരണം വൈകുന്നതിനെതിരെ നടത്തുന്ന നിരാഹാര സമരത്തിന് ജനപിന്തുണ ഏറുന്നു. സമരം മൂന്നാം ദിനം പിന്നിട്ടു.വിവിധ കോണിൽ നിന്നും പിന്തുണ അറിയിച്ച് നിരവധി പേർ സമര പന്തലിൽ എത്തി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക് . ഓരോദിവസം കഴിയുന്തോറും ജനകീയസമരസമിതിയുടെ സമരത്തിന് വിവിധകോണുകളിൽനിന്നുള്ള പിന്തുണ കൂടിവരുകയാണ്.
മത-സാമുദായിക നേതാക്കളും വിവിധ സംഘടനകളും പ്രമുഖവ്യക്തികളും സമരപ്പന്തലിലെത്തി പിന്തുണയറിയിക്കുന്നുണ്ട്. അതിർത്തിഗ്രാമമായ തമിഴ്‌നാട്ടിൽനിന്നുള്ള ജനപ്രതിനിധികളും ബുധനാഴ്ച രാവിലെ സമരത്തിന് ഐക്യദാർഢ്യമറിയിച്ചെത്തിയിരുന്നു.
ഓട്ടോറിക്ഷത്തൊഴിലാളികൾ, മഹല്ല് കമ്മിറ്റി, നീലഗിരി ബ്ലൂഹിൽ ക്ലബ്ബ്, ശ്രേയസ് മേഖലാകമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഹിദായുത്തുൽ ഇസ്‌ലാം മദ്രസ, വ്യാപാരി വ്യവസായി യൂത്ത് വിങ്, കോളിയാടി മനുഷ്യാവകാശസമിതി തുടങ്ങിയവർ കഴിഞ്ഞദിവസങ്ങളിൽ സമരത്തിന് അഭിവാദ്യമർപ്പിച്ച് എത്തിയിരുന്നു. ബിഷപ്പ് ഡോ. ഗീവർഗിസ് സ്തേഫാനോസ് മെത്രാപോലീത്തയും പിന്തുണ അറിയിച്ചെത്തി.





Leave a Reply