കുട്ടിപോലീസിന് ’14’ വയസ്
കൽപ്പറ്റ: കുട്ടി പോലീസിന് 14 വയസ് തികയുന്നു. പാഠ്യപദ്ധതിയോടൊപ്പം പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും വളർത്തുന്നതിന് സ്കൂൾ കേന്ദ്രീകരിച്ച് തുടങ്ങിയ സ്റ്റുഡൻ്റ് കേഡറ്റ്സ് പോലീസ് പദ്ധതി 14 വർഷം കടന്നു. തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധമുള്ളവരായും, സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ ശേഷിയുള്ളവരായും, നിയമവാഴ്ചയെ ബഹുമാനിക്കുന്നവരായും വളരുവാൻ പദ്ധതി കൊണ്ട് സാധിച്ചിട്ടുണ്ട്. ഒപ്പം കുട്ടികളെ ചേർത്തു പിടിക്കാനും 'എസ്.പി.സി' യുണ്ട്.
ജനാധിപത്യ ബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് വിദ്യാര്‍ഥികളുടെ കര്‍മശേഷിയെ ഉപയോഗപ്പെടുത്തുകയെന്നതാണ് 'സ്റ്റുഡന്റ് പൊലീസ് കേഡറ്റ്' കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ഒത്തുചേര്‍ന്ന് നടപ്പാക്കുന്ന ഈ നൂതന പഠനാനുബന്ധപദ്ധതിക്ക് ഇന്ന് 14 വയസ് തികയുന്നു.
Leave a Reply