മണിപ്പൂരിലെ വംശഹത്യ ; സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ പ്രതിഷേധ കൂട്ടായ്മ ശനിയാഴ്ച്ച
കൽപ്പറ്റ: ആർ.എസ്.എസ് ഫാസിസത്തെ തൂത്തെറിയുക, മണിപ്പൂരിനെയും ഇന്ത്യയെയും രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സി.പി.ഐ (എം.എൽ)റെഡ്സ്റ്റാർ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കൽപ്പറ്റയിൽ പ്രകടനവും എച്ച്.ഐ.എം യു.പി.സ്കൂൾ പരിസരത്ത് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കുന്നത്. പരിപാടിയിൽ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.





Leave a Reply