മയക്കുമരുന്നുമായി പുല്‍പ്പള്ളി സ്വദേശിയും യുവതിയും കണ്ണൂരിൽ പിടിയിൽ
കണ്ണൂര്‍:മയക്കുമരുന്നുമായി പുല്‍പ്പള്ളി സ്വദേശിയും യുവതിയും കണ്ണൂരിൽ പിടിയിലായി. കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ തെക്കീ ബസാര്‍ മെട്ടമ്മല്‍ എന്ന സ്ഥലത്ത് പരിശോധന നടത്തിയതില്‍ 23.779 ഗ്രാം മെത്താഫിറ്റാമിനും 64 ഗ്രാം കഞ്ചാവുമായി പുല്‍പ്പള്ളി സ്വദേശിയും യുവതിയും പിടിയിലായത് . പാടിച്ചിറ അമരക്കുനി അമ്പാട്ട് വീട്ടില്‍ ഷിന്റോ ഷിബു (22), തൃശൂര്‍ തലപ്പിള്ളി മുണ്ടത്തിക്കോട് മരിയ റാണി ( 21) എന്നവരാണ് അറസ്റ്റിലായത്. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് മെത്താഫിറ്റാമിനും കഞ്ചാവും എത്തിക്കുന്ന മൊത്തവിതരണക്കാരില്‍ പ്രധാനിയാണ് അറസ്റ്റിലായ ഷിന്റോ ഷിബുവും മറിയ റാണിയുമെന്ന് എക്‌സൈസ് വ്യക്തമാക്കി. ചെറുകിട വില്‍പ്പനക്കാര്‍ക്ക് ആവിശ്യാനുസരണം ബാംഗ്ലൂരില്‍ നിന്നും മറ്റും മയക്കു മരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നതില്‍ പ്രാധാനികളാണ് അറസ്റ്റിലായ ഇരുവരും.
പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി എച്ച് റിഷാദ് , എന്‍ രജിത്ത് കുമാര്‍ എം.സജിത്ത്, റോഷി കെ പി, ഗണേഷ് ബാബു, ടി. അനീഷ്, നിഖില്‍ പി വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ദിവ്യ പി വി, ഷൈമ കെ വി, ഷമീന പി, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ സി. അജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Leave a Reply