October 10, 2026

യുവാവിനേയും, യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തി

0
20230803_183331.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിരവില്‍പ്പുഴ: നിരവില്‍പ്പുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ഇരുവരുടേയും ബന്ധുക്കള്‍ പറഞ്ഞു. ഒരു ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വിനീത ഗര്‍ഭിണിയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണുള്ളത്. വിനീത യോടൊപ്പം പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് സൂചന. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാല്‍ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് സംശയം തോന്നി നാട്ടുകാര്‍ വീട് പരിശോധിച്ച പ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമേ മരണപ്പെട്ടവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കു. മണിക്കുട്ടന്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെ പോക്‌സോ കേസ് പ്രതിയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *