August 2, 2026

മഴക്കാലരോഗങ്ങള്‍; വയനാട് പ്രസ്‌ക്ലബ്ബില്‍ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

0
IMG_20230803_174214.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഭാരതീയ ചികിത്സാവകുപ്പിന്റെ സഹകരണത്തോടെ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മഴക്കാലരോഗവുമായി ബന്ധപ്പെട്ട് ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാംപ് നടത്തി. ഭാരതീയ ചികിത്സാവകുപ്പ് (ഐ എസ് എം) വയനാട് ഡി എം ഒ ഡോ. എ പ്രീത ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് പ്രതിരോധശേഷിയും, ദഹനശേഷിയും കുറവായിരിക്കുമെന്നും, കര്‍ക്കിടകമാസത്തില്‍ ചിട്ടയായ രീതിയിലുള്ള ജീവിതരീതി തന്നെ അവലംബിക്കേണ്ടതുണ്ടെന്നും, കൃത്യമായ രീതിയില്‍ അയൂര്‍വേദ മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ട് രോഗാവസ്ഥകളെ തരണം ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. കര്‍ക്കിടകമാസത്തില്‍ മാത്രമായി ഉഴിച്ചില്‍ പോലുള്ള ചില ചികിത്സാരീതികള്‍ അവലംബിക്കുന്നത് പതിവാണെങ്കിലും അതൊന്നും ശാസ്ത്രീയമായ രീതികളല്ല. മറിച്ച് അടുക്കും ചിട്ടയുമായ ചികിത്സാരീതികള്‍ കൊണ്ട് കര്‍ക്കിടക മാസത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍പ്പിക്കാനും, ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അതുവഴിയുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഴക്കാലരോഗങ്ങളെ കുറിച്ചും, ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയിലെ ചികിത്സാവിഭാഗത്തെ കുറിച്ചും സേവനങ്ങളെ സംബന്ധിച്ചും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. സാജന്‍ വിശദീകരിച്ചു. മാനസികരോഗം, യോഗ, കുട്ടികളുടെ വിഭാഗം, എന്നിങ്ങനെ ഒട്ടെറെ വിഭാഗങ്ങളിലുള്ള ചികിത്സ ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയിലുണ്ടെന്നും, 100 കിടക്കകളുള്ള സംസ്ഥാനത്തെ മൂന്ന് ആശുപത്രികളിലൊന്നാണ് കല്‍പ്പറ്റയിലേതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സ്ഥലപരിമിതിയാണ് പ്രധാനപ്രശ്‌നമായി അവശേഷിക്കുന്നത്. ഇതിന് പരിഹാരം കൂടി കാണാന്‍ സാധിച്ചാല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രതിസന്ധികള്‍ക്ക് കൂടി പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. മെറീന ഫിലിപ്പ്, ഡോ. മായാ ജോര്‍ജ്ജ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് എ എസ് അധ്യക്ഷനായിരുന്നു. ഭാരതീയ ചികിത്സാവകുപ്പ് സീനിയര്‍ സൂപ്രണ്ട് വിനോദ് എം എസ്, പ്രസ്സ്‌ക്ലബ്ബ് ട്രഷറര്‍ ജോമോന്‍ ജോസഫ്. ജോ. സെക്രട്ടറി ടി അനീസലി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *