പനമരം മാത്തൂർ പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല: ബന്ധുക്കളെ തിരയുന്നു
പനമരം: പനമരം മാത്തൂർ പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കും,ചുരുണ്ട മുടി,176 സെന്റിമീറ്റർ നീളം, ഇടതു കൈയിൽ മഞ്ഞ,കറുപ്പ് നിറങ്ങളിൽ ചരടും കെട്ടിയിട്ടു ണ്ട്.കഴുത്തിൽ കുരിശുമാലയുമുണ്ട്. അരയിൽ പച്ചനിറത്തിലുള്ള ടോർച്ചും മൃതദേഹത്തിൽ ഉണ്ടായിരുന്നു. ഇദ്ദേ ഹത്തെ കുറിച്ച് എന്തെങ്കിലും സൂചനയുള്ളവർ പനമരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 04935 222 200






Leave a Reply