September 13, 2026

ഹസൻ ഉസ്താദിന് ബത്തേരിയിൽ ഉജ്ജ്വല സ്വീകരണം

0
IMG_20260913_153023
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ‘ഹംസതുൽ ഖർറാർ’ അവാർഡും ‘നൂർ ശരീഅ’ സ്ഥാനപ്പേരും ഏറ്റുവാങ്ങി വയനാട്ടിലെത്തിയ ഹസൻ ഉസ്താദിന് ജില്ലയിലെ പ്രാസ്ഥാനിക കുടുംബത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. കൊളഗപ്പാറ മഖാമിലെ സിയാറത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഉസ്താദിനെ ഓടപ്പള്ളം മദീന മഖ്ദൂം വേദിയിലേക്ക് ആനയിച്ചു. ദഫ് സംഘങ്ങളുടെയും പ്രവർത്തകരുടെയും ആവേശകരമായ അഭിവാദ്യങ്ങൾ ഉസ്താദ് ഏറ്റുവാങ്ങി.

മദീന മഖ്ദൂമിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സയ്യിദ് ശിഹാബുദീൻ അൽ ബുഖാരി കടലുണ്ടി സ്നേഹോപഹാരം കൈമാറുകയും ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ സയ്യിദ് ഇസ്മായിൽ ബുഖാരി, ദാറുൽ ഫലാഹ് പ്രിൻസിപ്പൾ കെ.സി. അബൂബക്കർ ഹസ്രത്ത്, സമസ്ത ജില്ലാ വർക്കിംഗ് സെക്രട്ടറി ഹംസ അഹ്‌സനി, ജില്ലാ നേതാക്കളായ കെ.ഒ. അഹ്മദ് കുട്ടി ബാഖവി, കെ.കെ. മുഹമ്മദലി ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, ലത്തീഫ് കാക്കവയൽ, കെ.സി. സൈദ് ബാഖവി, ഉമർ സഖാഫി ചെതലയം, സി.എച്ച് നാസർ മാസ്റ്റർ തുടങ്ങിയവർ ഉസ്താദിനെ ഷാൾ അണിയിച്ച് ആദരിച്ചു.

ഒ.കെ. റഷീദ് ഉസ്താദ്, ഒ.കെ. അബ്ദുൽ ഗഫൂർ ഉസ്താദ്, ഒ.കെ. അബ്ദുൽ ഹമീദ് അഹ്‌സനി, പൂക്കോയ തങ്ങൾ വെള്ളിമാട്, സൈതലവി അമാനി, ശമീർ ബാഖവി, ശമീർ തോമാട്ടുചാൽ, റാഫി സഖാഫി കോട്ടത്തറ, അബ്ദുൽ ഖാദർ സഖാഫി ഓടപ്പള്ളം, സയ്യിദ് പൂക്കോയ തങ്ങൾ അദനി, പോക്കർ മുസ്ലിയാർ കണിയാമ്പറ്റ, അബൂബക്കർ സഖാഫി അമ്പലവയൽ, സുബൈർ അസ്ഹരി, അസീസ് മുസ്ലിയാർ മാക്കുറ്റി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

കഴിഞ്ഞ ദിവസം കുറ്റാളൂർ ബദറുദുജയിൽ നടന്ന മീലാദ് കോൺഫറൻസിൽ വെച്ചാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഹസൻ ഉസ്താദിന് ‘ഹംസതുൽ ഖർറാർ (റ)’ അവാർഡ് സമ്മാനിച്ചതും ‘നൂർ ശരീഅ’ എന്ന് വിശേഷിപ്പിച്ച് ആദരിച്ചതും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *