വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാനഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഒപ്പുശേഖരണം നടത്തുന്നു. അധികാരികൾക്ക് വയനാടൻ ജനതയുടെ കൈയ്യൊപ്പ് പതിഞ്ഞ ഭീമഹരജി സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രചാരണം സംഘടിപ്പിക്കുന്നത്. സിഗ്നേച്ചർ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കമ്പളക്കാട് വെച്ച് നടക്കും.
വയനാട്ടിലെ 13 വില്ലേജുകളെ ബാധിക്കുന്ന ഇ.എസ്.എ (പരിസ്ഥിതി ലോല പ്രദേശം) പരിധിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കണമെന്നും, പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ പി. രനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സലാം നീലിക്കണ്ടി, ഗഫൂർ വെണ്ണിയോട്, ഉണ്ണി ജോസഫ്, എടത്തിൽ അബ്‌ദുൾ റഹിമാൻ, പ്രമോദ് തൃക്കൈപ്പറ്റ, എം.കെ റസ്സാഖ്, പ്രിൻസ് ജോസഫ്, അസീസ് ഇളഞ്ചേരി, ബഷീർ മടക്കിമല, ആവ വള്ളി തുടങ്ങിയവർ സംസാരിച്ചു.




Leave a Reply