ഓണം ; നെയ്ത്ത് ഗ്രാമത്തില്‍ 20% സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടോടുകൂടി റിബേറ്റ് വില്‍പ്പനക്ക് തുടക്കമായി
തൃശ്ശിലേരി: ജില്ലയിൽ നെയ്ത്ത് ഗ്രാമത്തില്‍ 2023 ഓണത്തോട് അനുബന്ധിച്ച് 20% സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടോടുകൂടി റിബേറ്റ് വില്‍പ്പന ആരംഭിച്ചു. തൃശ്ശിലേരി വയനാട് നെയ്ത്ത് ഗ്രാമം ഷോറൂമില്‍ നടന്ന ചടങ്ങ് നബാര്‍ഡ് എജിഎം ജിഷ.വി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവലില്‍ നിന്നും തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍, സംഘം പ്രസിഡന്റ് പിജെ ആന്റണി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രാജേഷ് കുമാര്‍, വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്റ്റര്‍ കലാവതി പി.എസ്, സീനിയര്‍ കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ രാധാകുമാരി.എ, സംഘം ഡയറക്ടര്‍ പി.കെ സുരേഷ്, അയ്യപ്പന്‍ ടി, സംഘം സെക്രട്ടറി ഷജീര്‍ കെ എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു






Leave a Reply