June 20, 2026

മാനന്തവാടി നഗരസഭയില്‍ മുടങ്ങിക്കിടന്ന മാലിന്യ നീക്കം പുനഃരാരംഭിച്ചു

0
IMG-20230808-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നാളുകളായി മുടങ്ങിക്കിടന്ന മാലിന്യ നീക്കം മാനന്തവാടി നഗരസഭയില്‍ പുനഃരാരംഭിച്ചു. നഗരസഭ ഭരണ നേതൃത്വത്തിന്റെ അനാസ്ഥ കാരണമാണ് മാലിന്യനീക്കം നിലച്ചതെന്നാരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഇന്നലെ മുതലാണ് മാലിന്യനീക്കം പുനരാരംഭിച്ചത്. കഴിഞ്ഞ നാലുമാസക്കാലമായി നഗരസഭയില്‍ മാലിന്യനീക്കം നടന്നിരുന്നില്ല. വളളിയൂര്‍ക്കാവ് ഉല്‍സവ ആഘോഷത്തിന്റെ ഭാഗമായി ശേഖരിച്ചവയും വാര്‍ഡുകളില്‍ സ്ഥാപിച്ച മിനി എം.സിഎഫിലെയും മാലിന്യങ്ങള്‍ നീക്കാത്തതിനെതിരെ വലിയ ജനരോഷം ഉയര്‍ന്ന് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സി.പി.ഐ എം നേതൃത്വത്തില്‍ നഗരസഭ ഓഫീസ് മാര്‍ച്ചും പ്രക്ഷോഭവും നടത്തിയത്. എന്നാല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി കൈവശം വെക്കുന്ന സിപിഐമ്മിന്റെ വീഴ്ചയാണ് മാലിന്യം നീക്കാത്തതിന് പിന്നിലെന്നായിരുന്നു നഗരസഭ ഭരണ സമിതി പറയുന്നത്. വീഴ്ച മറച്ചുവെക്കാനാണ് സിപിഎം സമരവുമായി രംഗത്ത് വന്നതെന്നും ഭരണ സമിതി ആരോപിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *