June 20, 2026

ഉജ്ജ്വല ബാല്യം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

0
IMG-20230808-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും അപേക്ഷിക്കാം) വനിതാ ശിശുവികസന വകുപ്പ് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം നല്‍കും. 2022 ല്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ്പ നിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ കഴിവ് തെളിയിച്ച് 6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സനായ ജില്ലാതല സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 4 കുട്ടികള്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം നല്‍കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 15 ന് വൈകീട്ട് 5 നകം മീനങ്ങാടി ജവഹര്‍ ബാലവികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 246098, 6282558779.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *