June 20, 2026

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ;ചെക്ക് പോസ്റ്റുകളില്‍ സംയുക്ത വാഹന പരിശോധന നടത്തി

0
IMG-20230808-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോല്‍പ്പെട്ടി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മദ്യം, മയക്കുമരുന്നുകള്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും, ഇവയുടെ കടത്തും , വിപണനവും തടയുന്നതിനായുംമാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍, റെയ്ഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് ഡോഗ് സ്‌ക്വാഡുമായി ചേര്‍ന്ന് ബാവലി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റുകളില്‍ സംയുക്ത വാഹന പരിശോധന നടത്തി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍ , എകസൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ വി.കെ, സി.ഇ.ഒ മാരായ ദീപു , വിപിന്‍ കുമാര്‍, വജീഷ്, പോലീസ് ഡോഗ് സ്‌ക്വാഡിലെ രാകേഷ്, അനില്‍ സക്കറിയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.വരും ദിവസങ്ങളിലും ലഹരി വസ്തുക്കള്‍ കണ്ടെത്തുവാന്‍ പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിന്റെ സേവനം പ്രയോജന പ്പെടുത്തി പരിശോധന തുടരും എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *