June 20, 2026

കേരള വാട്ടർ അതോറിറ്റിയിൽ ജല ജീവൻ മിഷൻ വളണ്ടിയർമാരെ ( താൽക്കാലികം ) നിയമിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജല ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് പ്രോജക്ട് ഡിവിഷന്റെ കീഴിൽ വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വരുന്ന പ്രവൃത്തികൾക്ക് മേൽ നോട്ടം വഹിക്കുന്നതിനും പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനും ഫീൽഡ് ആവശ്യാർത്ഥം താൽക്കാലികമായി സന്നദ്ധ സേവകരെ വോളണ്ടിയറെ 179 ദിവസത്തേക്ക് 75 രൂപ ദിവസ വേതനത്തിൽ നിയമിക്കുന്നു . പ്രസ്തുത നിയമനം തികച്ചും താൽക്കാലികവും , കേരള ജല അതോറിറ്റിയിൽ ഏതെങ്കിലും നിയമനത്തിന് ഇത് പ്രകാരം യാതൊരു മുൻഗണനയോ , സ്ഥിര നിയമനമോ ഉണ്ടായിരിക്കുന്നതല്ല . *യോഗ്യത* – ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ചിട്ടുള്ള സിവിൽ മെക്കാനിക്കൽ ബി.ടെക് / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മുൻഗണന എം.എസ് ഓഫീസ് / ഓട്ടോകാഡ് എന്നിവയിലുള്ള കംമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. കൂടാതെ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ 1 വർഷമോ കൂടുതലോ പ്രവൃത്തി ചെയ്ത പരിശീലന സർട്ടിഫിക്കറ്റ് അഭികാമ്യം . വയനാട് ജില്ലയിൽ സ്ഥിര താമസമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ് . താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം കേരള ജല അതോറിറ്റി , *മാനന്തവാടി സെക്ഷൻ ഓഫീസിൽ 10/08 / 2023 ന് രാവിലെ 10.30 ന് ഹാജ രാകേണ്ടതാണെന്ന് അസി . എക്സിക്യൂട്ടീവ് എഞ്ചിനീയർ. *ഫോൺ : 8547638491*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *