September 17, 2026

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബാവലിയിൽ സംയുക്ത പരിശോധന നടത്തി

0
20230812_113420.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി:ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബാവലിയിൽ സംയുക്ത പരിശോധന നടത്തി. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജിയുടെ നേതൃത്വത്തില്‍ കേരള എക്‌സൈസ്, കര്‍ണാടക എക്‌സൈസ് പാര്‍ട്ടിയും, ഫോറെസ്റ്റ് പാര്‍ട്ടി, വയനാട് മീഡിയ പ്രതിനിധികളുമായി ചേര്‍ന്നാണ്  ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമമായ ബാവലി, ബൈരക്കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ സംയുക്ത പരിശോധനകള്‍ നടത്തിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി കര്‍ണാടകത്തില്‍ നിന്നും അനധികൃതമായി മദ്യം മയക്കുമരുന്നുകള്‍ മറ്റു ലഹരിവസ്തുക്കള്‍ എന്നിവ കടന്നു വരാന്‍ സാധ്യത ഏറെ ഉള്ളതിനാല്‍ അത് തടയുന്നതിന് വേണ്ട നടപടികള്‍ ഇരുസംസ്ഥാന എക്‌സൈസ് വിഭാഗങ്ങളും ചേര്‍ന്ന് കൈക്കൊള്ളുന്നതിന് തീരുമാനിച്ചു. 
കേരള സംസ്ഥാന എക്സൈസ് പാര്‍ട്ടിയില്‍ വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജി, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.കെ മണികണ്ഠന്‍ ,ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി,എ പ്രകാശ്, ജിനോഷ് പി കെ , കര്‍ണാടക എക്‌സൈസ് വകുപ്പിന്റെ ഭാഗമായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ് വിക്രം എല്‍.ബി, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗീത യു.വി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുധാ റാണി, ദീപു, ലോഗേഷ്, മഞ്ജു, കൃഷ്ണ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. 
തുടര്‍ന്ന് ബാവലി,മച്ചൂര്‍ പരിസരവാസികളെ വിളിച്ചുചേര്‍ത്ത് ജന ജാഗ്രത സമിതി രൂപീകരിക്കുകയും പ്രദേശവാസികള്‍ക്ക് ലഹരി വസ്തുക്കളെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ആയതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *