June 20, 2026

സർക്കാർ ജീവനക്കാരെ കയ്യേറ്റം ചെയ്തു ; തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്

0
20230812_131645.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട്: തരിയോട് പഞ്ചായത്തിലെ അസി.എഞ്ചിനീയറേയും സഹപ്രവര്‍ത്തകനായ ഓവര്‍സീയറേയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന പരാതിയില്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബുവിനെതിരെ കേസെടുത്തു. ഇത് സംബന്ധിച്ച് ഓവര്‍സീയര്‍ ദിവിന്‍ ഷായുടെ പരാതി പ്രകാരമാണ് അന്യായമായി തടഞ്ഞ് വെക്കുക, കൈ കൊണ്ട് അടിക്കുക, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പഞ്ചായത്തിലെ രണ്ട് പ്രവര്‍ത്തികള്‍ സാങ്കേതിക തകരാര്‍ മൂലം എഗ്രിമെന്റ് വെക്കാന്‍ വൈകി എന്ന കാരണത്താലാണ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതെന്നാണ് പരാതി. മനപൂര്‍വ്വം അക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗം പ്രസിഡണ്ട് വിളിച്ചതെന്നാണ് പരാതി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *