October 12, 2026

2.9 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി

0
20230813_124255.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: തരുവണ നടക്കലില്‍ വെച്ച് മാരകമയക്കു മരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. കെല്ലൂര്‍ അഞ്ചാം മൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഷംനാസ് എന്നയാളെയാണ് 2.9 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയത്. വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍.ടി, എ.എസ്.ഐ മൊയ്തു, സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ സലാം എന്നിവര്‍ അടങ്ങുന്ന സംഘമാണ്  മയക്കുമരുന്നുമായി   യുവാവിനെ പിടികൂടിയത്. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *