June 20, 2026

ആടിനെ മേയ്ക്കുന്നതിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധൻ മരിച്ചു

0
eiD9C3U34867.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബേഗൂര്‍: ആടിനെ മേയ്ക്കുന്നതിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന് ദാരുണാന്ത്യം. തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സോമനാണ്(58) മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെ കോളനിക്ക് സമീപം വനമേഖലയില്‍ വെച്ചാണ് സംഭവം. ആനയുടെ ചവിട്ടേറ്റ സോമന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. തുടര്‍ന്ന് വനപാലകരും, തിരുനെല്ലി പോലീസും സ്ഥലത്തെത്തി തുടര്‍നപടികള്‍ സ്വീകരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ശാന്ത. മക്കള്‍: നികേഷ്, ബാബു, നിഷ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *