May 20, 2024

സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും സമ്പൂര്‍ണ്ണ പരാജയമാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗ്ഗീസ്

0
Ei1lam334590.jpg
മാനന്തവാടി: സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും സമ്പൂര്‍ണ്ണ പരാജയമാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗ്ഗീസ്.മദ്യവും, ലോട്ടറിയും, എ.ഐ ക്യാമറയുമില്ലെങ്കില്‍ കേരള സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പിണറായിസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിക്കുന്നത് അന്വേഷിക്കുമെന്ന് ഗവര്‍ണര്‍ തന്നെ പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രിയും മരുമകനും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും, ഇടതു ഭരണത്തിലെ രൂക്ഷമായ വിലക്കയറ്റവും നിര്‍മ്മാണ മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധികളും കേരളത്തിലെ തൊഴിലാളികളെ കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചുബിഎംഎസ് മാനന്തവാടി മേഖല സമ്മേളനം ഉദ്ദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി 60 വയസ് പൂര്‍ത്തിയായി പെന്‍ഷന്‍ കൈപറ്റുന്ന 3,60,000 ത്തില്‍ പരം തൊഴിലാളികള്‍ക്ക് എട്ട് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. മറ്റ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലും കാലതാമസംവരുത്തി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന പിണറായി സര്‍ക്കാരിന്റെ തൊഴിലാ ളിവഞ്ചനക്കെതിരെ ആഗസ്റ്റ് 18 ന് സംസ്ഥാനവ്യാപകമായി തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ കളക്ടറേറ്റിനു മുമ്പില്‍ നടത്തുന്ന ഏകദിന ഉപവാസത്തില്‍ മുഴുവന്‍ തൊഴിലാളികളും അണി ചേരണമെന്നു അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ മേഖല പ്രസിഡന്റ് അരുണ്‍ എം.ബി. അധ്യക്ഷത വഹിച്ചു. സന്തോഷ് ജി നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും. റിനീഷ് എം.കെ.സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് : സന്തോഷ് കുമാര്‍.കെ. വൈസ് പ്രസിഡന്റുമാര്‍ : പി.നാരായണന്‍, ഷിബു കോമത്ത്, മല്ലിക സുരേഷ്, പ്രശാന്ത്. ടി.പി.സെക്രട്ടറി: അരുണ്‍ എം.ബി. ജോയിന്റ് സെക്രട്ടറിമാരായി പ്രദീപ്കുമാര്‍. കെ , സുഗതന്‍.കെ,ജില്ലു മോന്‍, സുജാത. ട്രഷറര്‍ റിനീഷ്. എം.കെ. എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് പി.കെ മുരളീധരന്‍ ഭാരവാഹി പ്രഖ്യാപനവും, ജില്ലാ സെക്രട്ടറി ഹരിദാസന്‍. കെ സമാരോപ് പ്രഭാഷണവും നടത്തി. പ്രദീപ് പാലക്കല്‍, പ്രസാദ് എം.കെ,ഷിബു കോമത്ത്, ശ്രീലത ബാബു, രമേശന്‍.സി, സുഗതന്‍.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *