August 24, 2026

പി.എഫ്.പി.എ ഉപവാസ സമരം സംഘടിപ്പിച്ചു

0
IMG_20230815_184526.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:- മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപയാക്കുക, ക്ഷാമ ബത്ത പുനസ്ഥാപിക്കുക, ഹയര്‍ ഓപ്ഷന് അര്‍ഹതയുള്ള എല്ലാവര്‍ക്കും അനുവദിക്കുക, സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, ട്രെയിനില്‍ വയോധികര്‍ക്ക് യാത്രാസൗജന്യം പുനസ്ഥാപിക്കുക, 15,000 ത്തിന്മേല്‍ ശമ്പളമുള്ള വരെ പെന്‍ഷന്‍ സ്‌കീമില്‍ നിന്നും ഒഴിവാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പി എഫ് ബി എ അഖിലേന്ത്യാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഉപവാസ സമരം പി എഫ് പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്നു. കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വക്കേറ്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പി എഫ് പി എ ജില്ലാ പ്രസിഡണ്ട് സി എം ശിവരാമന്‍ അധ്യക്ഷത വഹിച്ചു. പി എഫ് പി എ ജില്ലാ ജനറല്‍ സെക്രട്ടറി പി അപ്പന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ഉപവാസ സമരത്തെ അഭിസംബോധന ചെയ്തു വിവിധ ട്രേഡ് യൂണിയന്‍ സംസാരിച്ചു. വി വി ബേബി സിഐടിയു, ബാലചന്ദ്രന്‍ എഐടിയുസി, സി മൊയ്തീന്‍കുട്ടി എസ് ടി യു, എന്നോ ദേവസ്യ എച്ച് എം എസ് എന്നിവര്‍ അഭിവാദ്യം ചെയ്തു. ജില്ലാ ട്രഷറര്‍ സി എച്ച് മമ്മി നന്ദി പറഞ്ഞു.കെ പി രാജന്‍, എം സുകുമാരന്‍, എ സോമന്‍, വി യൂസഫ്, ഏ ഗഫൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *