May 20, 2024

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു

0
Img 20230815 171828.jpg

 കൽപ്പറ്റ : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം, വെതർ സ്റ്റേഷൻ, ശലഭോദ്യാനം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും സ്നേഹ സമ്മാനം ഇലക്ട്രിക് വീൽചെയറുകളുടെ വിതരണോദ്ഘാടനവും വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. 
സ്കൂളിൽ ബയോഡൈവേഴ്സിറ്റി പാർക്ക് അനുവദിക്കുന്നതിന്റെ പ്രഖ്യാപനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
 വനം – വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് സ്കൂളുകളിൽ വിദ്യാവനം പദ്ധതി ആരംഭിച്ചത്. എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സ്നേഹ സമ്മാനം പദ്ധതിയിലുൾപ്പെടുത്തി 2 ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തത്.
    ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സി. ഫിലിപ്പ്, സോഷ്യൽ ഫോറസ്ട്രി ഡി.എഫ്.ഒ ജോസ് മാത്യു, എച്ച്.എസ്.എസ് ജില്ലാ കോഡിനേറ്റർ ഷിവി കൃഷണൻ, എസ്.എസ്.കെ ബ്ലോക്ക്‌ പ്രോജക്ട് ഓഫീസർ എൽ.പി അനുപ് കുമാർ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ കെ.എസ് ശ്യാൽ, വൈസ് പ്രിൻസിപ്പാൾ ഷീബ പി. ഐസക്, റസിഡണ്ട് മാനേജർ പ്രൊഫ. ജോൺ മത്തായി നൂറനാൽ, ഫോറസ്ട്രി ക്ലബ്ബ് കോർഡിനേറ്റർ കെ. സന്ധ്യാ വർഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി സി.യു മേരീസ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *