August 1, 2026

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ചുങ്കം ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി

0
20230815_210434.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : ചുങ്കം ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര ദിനം ആഘോഷിച്ചു. മുൻ ജൂനിയർ കമ്മീഷന്റ് ഓഫീസർ എൻ. അബ്ബാസ് ഹാജി പതാക ഉയർത്തി. മഹല്ല് ഖതീബ് നവാസ് ദാരിമി ഉദ്ഘടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ എ.അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു.റസീൻ ദേശാഭക്തി ഗാനം ആലപിച്ചു. ഓ.കെ ഉനൈസ് മൗലവി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മദ്രസ ലീഡർ ഷാൻ മുബാറക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എൻ.അബ്ബാസ് ഹാജി, കുണ്ടിലോട്ട് കാദർ ഹാജി, ഷാജഹാൻ, ഫൈസൽ, നൗഷാദ് ടി , ഷെക്കീർ സകാഫി  എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. മുനീർ കുണ്ടിലോട്ട് നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *