August 2, 2026

സി.എ സുരേന്ദ്രൻ അനുസ്മരണം നടത്തി

0
IMG_20230816_194715.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ ; ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗവും, ഏറെ കാലം ജോയിന്റ് കൗണ്‍സില്‍ വൈസ്.പ്രസിഡണ്ടുമായിരുന്ന സി.എ സുരേന്ദ്രന്റെ വിയോഗത്തിൽ ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ വെച്ച് നടത്തിയ അനുസ്മരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു . സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ മികച്ച ജന സേവകനായിരുന്ന സുരേന്ദ്രന്‍ മികച്ച ഒരു സംഘടനാ പ്രവര്‍ത്തകനായിരുന്നു എന്നും, മത്യകാപരമായ ജീവിതം കാഴ്ച്ചവെച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നെന്നും നമ്മൊടൊപ്പമുണ്ടാകുമെന്ന് ഉദ്ഘാടകന്‍ പറഞ്ഞു . ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ പ്രസിഡണ്ട് എം.പി ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ബിനില്‍ കുമാര്‍ ടി.ആർ സ്വാഗതം പറഞ്ഞു.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി സുമോദ് , സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാന്‍ലി , എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.വി ബാബു , സി.എം സുധീഷ് , മണ്ഡലം സെക്രട്ടറി അഷറഫ് തൈയ്യില്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എ പ്രേംജിത്ത് , കൗണ്‍സില്‍ അംഗമായ കെ.ആര്‍ സുധാകരന്‍ , റേനകുമാര്‍ കെ.ജി , സുനില്‍ മോന്‍ TD, കെ.ഷമീര്‍, പി.സൂപ്പി, കെ.വി ബാബുരാജ് , റഷീദ പി.പി , രാധിക എ .സി , എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *