August 2, 2026

വനിതാ ലീഗ് വീട്ടുമുറ്റം ക്യാമ്പയിന്‍ പ്രഖ്യാപനം

0
IMG_20230816_194620.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വനിതാ ലീഗ് ജില്ലയില്‍ നടപ്പിലാക്കുന്ന വീട്ടുമുറ്റം ക്യാമ്പയിനിന്റെ കല്‍പ്പറ്റ നിയോജകമണ്ഡലം തല ഉദ്ഘാടനം വനിതാ ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് കെ ബി നസീമ നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ബി .റൈഹാനത്ത് ബഷീര്‍ അധ്യക്ഷത വഹിച്ചു. പി. മുഫീദ തസ്‌നി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ വനിതാ ലീഗ് ദേശീയ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍, വനിതാലീഗ് ദേശീയ സെക്രട്ടറി കെ. ജയന്തി രാജന്‍, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. റസീന അബ്ദുല്‍ഖാദര്‍, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി ഹംസ ജനറല്‍ സെക്രട്ടറി സലീം മേമന, വനിതാ ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ കെ സി മൈമൂന, വനിതാലിഗ് ജില്ലാ ഭാരവാഹികളായ പി. കുഞ്ഞായിഷ,, കെകെ അസ്മ, ടി.റംലഹംസ, പി.ബഷീറഅബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ഷഹര്‍ബാന്‍ സൈതലവി സ്വാഗതവും ട്രഷറര്‍ പി. നസീമ മങ്ങാട് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *