കര്‍ഷകര്‍കോണ്‍ഗ്രസ് മാര്‍ച്ചും ധാരണയും നടത്തി
കല്‍പ്പറ്റ ;കര്‍ഷകര്‍കോണ്‍ഗ്രസ് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധാരണയും നടത്തി.ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു
കര്‍ഷകര്‍ക്ക് നേരെയുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക. കാലവര്‍ഷക്കെടുതിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ഉടന്‍ ലഭ്യമാക്കുക. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക. പലിശരഹിത വായ്പകള്‍ അനുവദിക്കുക . കൃഷിനാശത്തിന്റെ പേരില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ ധനസഹായം ഉടന്‍ വിതരണം ചെയ്യുക. കടാശ്വാസ കമ്മീഷന്‍ അനുവദിച്ച തുക കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് അനുവദിക്കുക, വയനാട് പാക്കേജ്. പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ. സംസ്ഥാന വ്യാപകമായി കര്‍ഷക കോണ്‍ഗ്രസ് നടത്തുന്ന പട്ടിണി സമരത്തിന്റെ ഭാഗമായാണ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയം നടത്തി യ ത്. ബൈജു ചാക്കോ അധ്യക്ഷതവഹിച്ചു . കര്‍ഷ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എംബെന്നി മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറി വി.ടി തോമസ് ജില്ലാ ഭാരവാഹികളായ കെ എം കുര്യാക്കോസ് എം എ പൗലോസ് നാരായണന്‍ കോളേരി . നാരായണ വാര്യര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലി . ബ്ലോക്ക് പ്രസിഡണ്ട് ജോണ്‍സണ്‍ ഇലവങ്കന്‍ . കെ ജെ ജോണ്‍ . വിജയന്‍ തോപ്രാംകുടി. ജില്‍സണ്‍ പി ജെ . ഇ.ജെ ഷാജി . റീന ജോര്‍ജ്. പി.സി ബാബു എന്നിവര്‍ സംസാരിച്ചു






Leave a Reply