കഞ്ചാവ്-മയക്കുമരുന്ന് കേസില്‍ യുവാവിന് രണ്ടര വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും
കല്‍പ്പറ്റ: കഞ്ചാവ്-മയക്കുമരുന്ന് കേസില്‍ യുവാവിന് രണ്ടര വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുവള്ളി കരുവാംപൊയില്‍ ആലിപ്പറമ്പത്ത് അര്‍ഷാദിനെയാണ്(28) എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി ജഡ്ജി എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. അര കിലോഗ്രാം കഞ്ചാവും മയക്കുമരുന്നായി ദുരുപയോഗം ചെയ്യാവുന്ന 60 ഗുളികളുമായി മുത്തങ്ങ ചെക്‌പോസ്റ്റ് പരിസരത്തുനിന്ന് വര്‍ഷങ്ങള്‍ മുമ്പ് എക്‌സൈസ് ഉദ്യോഗസ്ഥരാണ് അര്‍ഷാദിനെ അറസ്റ്റുചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ.യു. സുരേഷ്‌കുമാര്‍ ഹാജരായി.






Leave a Reply