June 20, 2026

കർഷക ദിനത്തിൽ പച്ചക്കറി കൃഷിയുമായി എൻ.എസ്.എസ്. വാളണ്ടിയേഴ്സ്

0
IMG_20230817_194835.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പച്ചക്കറി കൃഷി ചെയ്തും മൈക്രോ ഗ്രീൻ കൃഷി വിളവെടുത്തും, കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്. എസ്.ഇ. വിഭാഗം എൻ.എസ്.എസ്. വാളണ്ടിയേഴ്സ് കർഷക ദിനം സമുചിതമായി ആചരിച്ചു. പരിപാടികളുടെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ എം.കെ. ഷിബു നിർവഹിച്ചു. മൈക്രോ ഗ്രീൻ കൃഷിരീതിയെക്കുറിച്ച് വാളണ്ടിയർ ലീഡർ ഗൗരി നന്ദ വിശദീകരിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ മികച്ച കുട്ടി കർഷക അവാർഡ് ജേതാവ് ഇതേ സ്കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന അർജുനെ ആദരിച്ചു. നിമിഷ കെ.കെ. യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡി. ദേവ കൃഷ്ണ സ്വാഗതവും ശ്രീജിത്ത് വാകേരി നന്ദിയും പറഞ്ഞു. പ്രസന്ന കുമാരി നായർ, അനീറ്റ ജൂഡി കുര്യൻ, അർച്ചന സന്തോഷ്, കൃഷ്ണ പ്രിയ എം.പി., വി.വി. ആന്റണി, കനീഷ് സി.കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *